Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ഇന്ത്യന്‍ ഫാസിസം ജൂഡീഷ്യറിയെ നിശബ്ദമാക്കുന്നു: കേളി

റിയാദ്: ഇന്ത്യയിലെ ഭരണകൂടത്തില്‍ പിടിമുറുക്കിയ ഫാസിസം ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു കേളി സന ഇയ്യ സമ്മേളനം ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

മുതലാളിത്തത്തിന്റെ സങ്കുചിത ദേശീയതയും സാമ്രാജ്യത്വ ആശയങ്ങളുമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണഘടനാ പദവികളില്‍ ആര്‍എസ്എസുകാരെ അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ തത്വങ്ങളെയും തകര്‍ക്കുകയാണ്. സ്വാഭാവീകമായ ചട്ടങ്ങളെ മറികടന്നു ജുഡീഷ്യറിയില്‍ ആര്‍.എസ്.എസ് സന്ദേശ വാഹകരെ അവരോധിക്കാനുള്ള ശ്രമം നടത്തുന്നു. ഇത് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തും. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണ്. സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കില്‍ ജനാധിപത്യമില്ല. നിലവിലെ അര്‍ദ്ധ ഫാസിസ്റ്റ് വാഴ്ച തടയുന്നതിന് രാഷ്ടീയ ഭേദമെന്യെ ജനാധിപത്യവാദികള്‍ പ്രതികരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൈമണ്‍ ബ്രിട്ടോ നഗറില്‍ നടന്ന സമ്മേളനം ദമ്മാം നവോദയ മുഖ്യരക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉത്ഘാടനം ചെയ്തു.അബ്ദുള്‍ ഗഫൂര്‍, അജിത്,വിജയകുമാര്‍ (പ്രസീഡിയം) വാസുദേവന്‍, സുകേഷ് കുമാര്‍, ജോര്‍ജ്ജ് (സ്റ്റിയറിംഗ്) നൌഷാദ്, സജ്ജാദ്, ഹാരിസ് വലിയാട് (മിനുട്ട്‌സ്) അനില്‍ വി.കെ, നാസര്‍, കുഞ്ഞു മുഹമ്മദ്, ചെറിയാന്‍ വര്‍ഗീസ് (പ്രമേയം), ജാഫര്‍ ഖാന്‍, ഷമീം, അബ്ദുള്‍ റഷീദ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. പി.കെ ഗഫൂര്‍ രക്തസാക്ഷി പ്രമേയവും, മോയ്തീന്‍ കുട്ടി അനുശോചന പ്രമേയവും, ഏരിയാ സെക്രട്ടറി വാസുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ ജോ.ട്രഷറര്‍ ജോര്‍ജ്ജ് വരവ്ചിലവും, കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് വാസുദേവന്‍, ജോര്‍ജ്ജ് , കേളി പ്രസിഡണ്ട് ദയാനന്ദന്‍, മുഖ്യരക്ഷാധികാരി സമിതി അംഗം ബി.പി രാജീവന്‍ എന്നിവര്‍ മറുപടി പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി ആക്റ്റിംഗ് കണ്‍വീനര്‍ കെപിഎം സാദിക്ക്, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ആയ മെഹ്‌റൂഫ് പൊന്യം, പ്രതീപ് രാജ്, റഫീക്ക് പാലത്ത്, ബോബി മാത്യു,രാജന്‍ പള്ളിത്തടം,ജോസഫ് ഷാജി, സുരേന്ദ്രന്‍, വാസുദേവന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു

പുതിയ ഭാരവാഹികളായി സുകേഷ് കുമാര്‍ (പ്രസിഡണ്ട്) അബ്ദുള്‍ ഗഫൂര്‍ (സെക്രട്ടറി) അജിത് കുളത്തൂര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. അബ്ദുള്‍ ഗഫൂര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top