Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

സൈക്കിള്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് സഹായ ഹസ്തവുമായി കേളി

റിയാദ്: ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ കേളി പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. അല്‍ഖര്‍ജില്‍ ഹൗസ് ഡ്രൈവറായ വക്കീല്‍(38)നെ ആണ് നാട്ടിലെത്തിച്ചത്. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിത്. താമസ സ്ഥലത്ത് നിന്നു ജോലി സ്ഥലത്തേക്ക് സൈക്കിളില്‍ പോകവേ പിന്നില്‍ നിന്ന് അതിവേഗം വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീഴുകയും ഇടത് കാലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ സുഹൃത്തുക്കള്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടതു കാലിന്റെ എല്ല് പൊട്ടിയതിനാല്‍ തുടര്‍ ചികിത്സക്ക് റിയാദിലെ അല്‍ ഇമാന്‍ ആശുപത്രിയിലേക്ക് മാറ്റി. വക്കീലിന്റെ സുഹൃത്ത് കേളി പ്രവര്‍ത്തകന്‍ നൗഫല്‍ പുള്ളാടനുമായി ബന്ധപ്പെട്ടു സഹായം തേടി. സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനാല്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച കേളി ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ പൊന്നാനി ഇന്ത്യന്‍ എംബസിയില്‍ വിവരം ധരിപ്പിച്ചു.

ഹുറൂബ് ആയതിനാല്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് ആവശ്യമായ ഇടപെടല്‍ എംബസ്സിയില്‍ നടത്തി. ആശുപത്രിയില്‍ നിന്നു ഡോക്ടര്‍മാരുടെ സമ്മതപ്രകാരം ഫൈനല്‍ എക്‌സിറ്റ് നേടുന്നതിനായി എംബസിയില്‍ ഹാജരായി വിരലടയാളം രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അല്‍ഖര്‍ജ് അല്‍ ദോസരി ക്ലിനിക്കിലെ ഡോ. നാസര്‍ മെഡിക്കല്‍ യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കി. ഇതോടെയാണ് വക്കീലിന് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top