Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് നിര്യാതനായി

റിയാദ്: സൗദിയുടെ മൂന്നാമത് ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് (82) നിര്യാതനായി. ഇന്നു പുലര്‍ച്ചെ റിയാദിലായിരുന്നു അന്ത്യം. രാജ്യം സ്ഥാപിതമായതിന് ശേഷമുളള മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മയ്യിത്ത് സംസ്‌കരിക്കും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ച് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്, മദീനയിലെ മസ്ജിദുന്നബവി എന്നിവ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പളളികളില്‍ ഇന്നു മയ്യത്ത് നമസ്‌കാരം നടക്കും.

ഉന്നത പണ്ഡിത സഭാ, ഇസ്ലാമിക് റിസര്‍ച്ച് പ്രസിഡന്‍സി, ഫത്‌വ സമിതി എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ മന്ത്രി പദവി വഹിച്ചിരുന്നു. 1943 നവംബര്‍ 30 ന് മക്കയില്‍ ജനിച്ചു. എട്ട് വയസ്സ് തികയുന്നതിന് മുമ്പ് 1951 ല്‍ പിതാവ് മരിച്ചു. അനാഥനായി വളര്‍ന്ന ശൈഖ് ചെറുപ്രായത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. യുവാവായിരിക്കെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ശരിയത്ത് പഠനം നടത്തിയ അദ്ദേഹം സര്‍വകലാശാലകളിലെ അക്കാദമിക് കൗണ്‍സിലുകളില്‍ അംഗമായി. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ പ്രഭാഷകനായും ഹജ് വേളയില്‍ അറഫയിലെ നിമ്ര പള്ളിയില്‍ പ്രഭാഷകനായും സേവനമനുഷ്ഠിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top