
റിയാദ്: പ്രവാസലോകത്തിന് തണലൊരുക്കുന്ന സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഭരണാധികാരികൾക്ക് നന്ദിയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് റിയാദ് ടാക്കിസ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലാസ് കിങ് അബ്ദുള്ള പാർക്കിന് സമീപം നടന്ന സംഗമത്തിൽ റിയാദ് ടാക്കിസ് പ്രവർത്തകരും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. കേക്ക് മുറിച്ചും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തും നടന്ന ആഘോഷങ്ങൾക്ക് വർണ്ണാഭമായ ഘോഷയാത്ര ആവേശം പകർന്നു.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ നസറുദീൻ വി.ജെ. നിർവഹിച്ചു. റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണവും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണവും നടത്തി.
ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, കോർഡിനേറ്റർ ഷൈജു പച്ച, വൈസ് പ്രസിഡന്റുമാരായ സനു മാവേലിക്കര, ഹരി കായംകുളം എന്നിവരും സാമൂഹിക പ്രവർത്തകരായ അസ്‌ലം പാലത്ത്, ദിലീപ് ഫഹദ്, ബഷീർ കരോളം, ഷിബു ഉസ്മാൻ, ശരീഖ് തൈക്കണ്ടി, ഗോപൻ കൊല്ലം, 1817 സൈക്കിൾ ക്ലബ് പ്രതിനിധി നൗഷാദ്, ഷമീർ കല്ലിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി നസീർ അബ്ദുൽ കരീം സ്വാഗതവും ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.

അനിൽ കുമാർ തമ്പുരു, സജീർ സമദ്, സുനിൽ ബാബു എടവണ്ണ, ലുബൈബ് ഇ.കെ, സിജു ബഷീർ, നിസാർ പള്ളികശേരിൽ, അൻവർ യൂനിസ്, പ്രദീപ് കിച്ചു, നൗഷാദ് പള്ളത്ത്, സാജിത്ത് നൂറനാട്, ഉമറലി അക്ബർ, ഷംനാദ് കുളത്തൂപ്പുഴ, സാപ്പി ഹുസൈൻ, കബീർ പട്ടാമ്പി, ഉദുമാൻ, ഫൈസൽ കൊച്ചു, ഷഫീഖ് വലിയ, ജോണി തോമസ്, ഷഹനാസ്, രതീഷ് നാരായണൻ, ജസ്റ്റിൻ മാർക്കോസ്, നൗഷാദ് പുനലൂർ, ജിബിൻ സമദ്, അബ്ദുൽ റഹ്മാൻ, ഷൻസീർ കാലിക്കറ്റ്, ഇബ്രാഹിം, പ്രമോദ് ഗംഗാധരൻ, സുൽഫി കൊച്ചു, വിജയൻ കായംകുളം, നവീൻ ഷിനു, അലൻ ജോർജ്, പ്രസീദ് തൈക്കൂട്ടത്തിൽ, ആഷിഫ് തങ്ങൾ, ഹബീബ്, മുക്താർ, കെ.ടി. കരീം, ഷൈൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






