Sauditimesonline

kollam 2
കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ 'ഈക്കൊല്ലത്തോണം'

കേളി പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കണ്ണൂർ സ്വദേശി നാരായണൻ എന്ന മണി (57) റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷമായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിൽ വിവരമറിയിച്ചു. ഉടൻ തന്നെ ആംബുലൻസിൽ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top