
റിയാദ്: ഓണത്തിന്റെ ഗൃഹാതുരതയും തനത് സാംസ്കാരിക പാരമ്പര്യവും പ്രവാസി കൂട്ടായ്മയും ഒരേ വേദിയിൽ അണിനിരത്തി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുമ 2026’ ശ്രദ്ധേയമായി. മാർക്ക് ആന്റ് സേവ് ഫ്ലമിംഗോ മാളിൽ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് പങ്കെടുത്തത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എതിരേറ്റതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഗാനമേള, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ്, നൃത്താവിഷ്കാരങ്ങൾ എന്നിവ വേദിക്ക് പൂർണമായും കേരളീയ ഉത്സവഛായ പകർന്നു.

സാംസ്കാരിക സമ്മേളനം പാലക്കാട് ലോക്സഭാ മണ്ഡലം എം.പി. വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

എൻ.ആർ.കെ ചെയർമാൻ സുരേന്ദ്രൻ കൂട്ടായി, ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്, അമീർ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, മൃദുല വിനീഷ്, ശിഹാബ് പാലക്കാട് എന്നിവർ പ്രസംഗിച്ചു.
ഷാജി സോന, മാള മുഹിയിദ്ധീൻ, അസ്ക്കർ കണ്ണൂർ, അഡ്വ. എൽ.കെ അജിത്ത്, ഹക്കീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ടാതിഥിയായ വി.കെ. ശ്രീകണ്ഠൻ എം.പിക്കുള്ള ആദരഫലകം ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം യഹിയാ കൊടുങ്ങല്ലൂർ സമ്മാനിച്ചു. പാലക്കാട് റെഡിമെയ്ഡ്സ് മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി, അൽ ശിഫ മെഡിക്കൽ സർവ്വീസ് ഡോ. മുഹമ്മദ് ഇദ്രീസ്, മാർക്ക് ആന്റ് സേവ് ജനറൽ മാനേജർ മുസ്തഫ, ഇൻചാന്റർ യാർഡ്ലി മാനേജർ സിയാദ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങളും എം.പി വിതരണം ചെയ്തു.

അഖിനാസ് കരുനാഗപ്പള്ളി മാവേലിയുടെ വേഷത്തിലെത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സാബു കല്ലേഭാഗം, ഷരീഫലി, സ്റ്റാൻലി സീമോൻ എന്നിവർ ഒരുക്കിയ അത്തപ്പൂക്കളവും ശ്രദ്ധേയമായി. ആഘോഷത്തിനെത്തിയവർക്കായി വിപുലമായ ഭക്ഷണ വിതരണവും ഒരുക്കിയിരുന്നു.
അൽത്താഫ് കാലിക്കറ്റ് നയിച്ച ഗാനമേളയും രഷ്മി വിനോദ് ചിട്ടപ്പെടുത്തിയ വൈദേഹി നൃത്തവിദ്യാലയത്തിന്റെ തിരുവാതിര, ഗ്രൂപ്പ് ഡാൻസ് എന്നിവയും വേദിക്ക് മാറ്റുകൂട്ടി. സ്വാതി ആദർശ് സംവിധാനം ചെയ്ത ആരവി ഡാൻസ് അക്കാഡമിയുടെ ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, ടുഡേയ്സ് റിയാദ് ടീമിന്റെ നൃത്താവിഷ്കാരങ്ങൾ, സാൻഡ്രിൻ ലിൻസു സന്തോഷിന്റെ ഗിറ്റാർ ഫ്യൂഷൻ എന്നിവയും കാണികളുടെ കൈയടി നേടി.
ഉമ്മർ അലി, ലിൻസു സന്തോഷ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. നാസർ മാവൂർ, മുഹമ്മദ് ഖാൻ, ടോം സി മാത്യു, ഡൊമിനിക് സാവിയോ, നാസർ ലെയ്സ്, ജംഷീദ് തുവ്വൂർ, മൊയ്തീൻ പാലക്കാട്, അൻസാർ വർക്കല, സൈനുദ്ധീൻ വല്ലപ്പുഴ, ഹരീന്ദ്രൻ കണ്ണൂർ, അലക്സ് കൊട്ടാരക്കര, ഷറഫു ചിറ്റൻ, സോണി പാറക്കൽ, ഷംസീർ പാലക്കാട് എന്നിവർ കലാപരിപാടി അവതരിപ്പിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും വിവിധ സമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






