Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ദേശീയ ദിനം ആഘോഷിച്ച് പൊന്നാനി കൂട്ടായ്മ

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. വനിതാ വിങ്, വണ്ടര്‍ കിഡ്‌സ് ക്ലബ് എന്നിവര്‍ ചേര്‍ന്ന് റിയാദ് നാഷണല്‍ മ്യൂസിയം പാര്‍ക്കിലാണ് പരിപാടി ഒരുക്കിയത്. വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടര്‍ കിഡ്‌സ് ക്ലബ് അംഗങ്ങളും കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സാഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാന്‍ ആഘോഷങ്ങള്‍ സഹായിക്കുമെന്ന് സാബിറ ലബീബ് നാഷണല്‍ ഡേ സന്ദേശത്തില്‍ പറഞ്ഞു.

വണ്ടര്‍ കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ നിഷ ഷംനാദ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ലംഹ ലബീബ് ആശംസകള്‍ നേര്‍ന്നു. സഫീറ ആഷിഫ് സ്വാഗതവും റഷ സുഹൈല്‍ നന്ദിയും രേഖപ്പെടുത്തി. ആഘോഷത്തിന്റെ ഭാഗമായി, കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ് സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഫെബിന്‍ ഷറഫുദ്ധീന്റെ നേതൃത്വത്തില്‍ നടന്ന ഈ സെഷന്‍ കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിച്ചു. വനിതാ വിങ് ഭാരവാഹികളായ ശബാന ആസിഫ്, സല്‍മ ഷഫീഖ് ,മുബഷിറ മുഫീദ് ,നജ്മുന്നീസ അനസ് , ഇര്‍ഫാന ഷഫീഖ് ,ശാലിയ അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികളായ അന്‍സാര്‍ നെയ്തല്ലൂര്‍, കബീര്‍ കാടന്‍സ്, ഷമീര്‍ മേഘ, സുഹൈല്‍ മഖ്ദൂം, ആഷിഫ് മുഹമ്മദ്, ഫാജിസ് പിവി, അന്‍വര്‍ ഷാ, അനസ് എം ബാവ, അഷ്‌കര്‍ വി,ലബീബ്, മുക്താര്‍, മുഫാഷിര്‍ കുഴിമന, ശംസീര്‍, അന്‍വര്‍ മൊയ്ദു, നവാര്‍, സാഫിര്‍, ഷഫീഖ്, ആഷിഫ് ഹൈനിക്, ബിലാല്‍, അബുനസ്, സാദിഖ്, ജംഷീര്‍, ഷംനാദ്, സുലൈമാന്‍ എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top