Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

മാനവികതയുടെ കൂട്ടായ്മയൊരുക്കി ഏഷ്യന്‍ ഫെസ്റ്റ്

റിയാദ്: ആറ് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിഭകള്‍ മാറ്റുരച്ച ഏഷ്യന്‍ ഫെസ്റ്റ് വേറിട്ട അനുഭവമായി. തലസ്ഥാന നഗരിയില്‍ ആദ്യമായാണ് ഏഷ്യന്‍ ഫെസ്റ്റിന് വേദിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ ഒത്തുചേരലിനാണ് ഏഷ്യന്‍ ഫെസ്റ്റിവല്‍ വേദിയായത്. സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതിനുളള അവസരം ഒരുക്കുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യം വെക്കുന്നത്. പ്രാദേശിക വാദവും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ മാനവിക കൂട്ടായ്മയാണ് ആവശ്യമെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത വെസ്‌റ്റേണ്‍ യൂണിയന്‍ മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ആഷിഖ് പറഞ്ഞു.

ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസീം മുഖ്യാതിഥിയായിരുന്നു. ആര്‍ക്യു പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ റഹീല്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. റഹ്മതുല്ല, വി.എം. അശ്‌റഫ്, ഇബ്രാഹീം സുബ്ഹാന്‍, നസ്‌റുദ്ദീന്‍ വി.ജെ, ഷംനാദ് കരുനാഗപ്പള്ളി, ഇംറാന്‍ സേഠ്, ബാബു ഒതായി, ഹംസ, ശിഹാബ് പോളക്കുളം എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് തുമാമ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടിശളില്‍ ഭക്ഷ്യമേള, കൈറ്റ് ഫ്‌ളൈയിംഗ്, ടാലന്റ് ഷോ, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരുടെ സംഗീതവും നൃത്തനൃത്യങ്ങളും അരങ്ങേറി.

ന്യൂ സഫ മക്ക ക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു. കൈറ്റ് ഫെസ്റ്റിവലിന് പാകിസ്ഥാന്‍ പ്രതിനിധികള്‍ നേതൃത്വം നല്‍കി. സ്‌റ്റേജ് ഷോകള്‍ക്ക് മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധനേടി. രാജ്യ തലസ്ഥാനങ്ങളും പ്രധാന നഗരങ്ങളും ചോദിക്കുന്ന പ്രശ്‌നോത്തരിക്ക് അല്‍യാസ്മിന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റാസി അരിമ്പ്ര സദസ്സുമായി ഏറ്റുമുട്ടി. മണി വി പിള്ളയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, വിഷ്ണു വിജയന്റെ നേതൃത്വത്തിലുള്ള പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമി, ശ്രീലങ്കന്‍, ബംഗ്ലാദേശ്, ഫിലിപൈന്‍സ് ഗ്രൂപ്പുകളുടെ നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി.

ഉബൈദ് എടവണ്ണ, അസീസ് കടലുണ്ടി, ഖമര്‍ ഭാനു അബ്ദുസ്സലാം, സുബി സജിന്‍, ഷക്കീല വഹാബ്, സജ്‌ന സലീം, സുബി ശംസ്, ഷാജിന, ഷിനോജ് കൊയിലാണ്ടി, ഉമര്‍ ഷരീഫ്, ഇഅ്തിസാം എന്നിവര്‍ നേതൃത്വം നല്‍കി. തങ്കച്ചന്‍ വര്‍ഗീസിന്റെയും ആഖിബിന്റെയും നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. ഇഎംടി ഗ്ലോബല്‍ ആര്‍ക്യു പ്രൊഡക്ഷന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടിയ സി.ജി ജോണ്‍സണുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ക്ക് സി.ജി ജോണ്‍സണെ ചടങ്ങില്‍ ആദരിച്ചു. സജിന്‍ നിഷാന്‍, ആദില്‍ മഹമൂദ്, ഹിബ അബ്ദുസ്സലാം എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top