Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കിരീടാവകാശിയ്ക്ക് വൈറ്റ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം; അമേരിക്കയില്‍ നിക്ഷേപം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും

വാഷിംഗ്ടണ്‍: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ദ്വിദിന സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ കിരീടാവകാശിക്ക് സൈനിക ബഹുമതികളോടെ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. കിരീടാവകാശിയോടുളള ആദരസൂചകമായി യുഎസ് യുദ്ധവിമാനങ്ങള്‍ വൈറ്റ് ഹൗസിന് മുകളില്‍ പറന്നു.

അമേരിക്കയിലെ നിലവിലെ നിക്ഷേപം 600 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്ന് കിരീടാവകാശി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്തും. സൗദി അറേബ്യ പ്രാദേശിക സുരക്ഷ ഉറപ്പാക്കാനും ഇസ്രായേലുമായി സമാധാനം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രം സാധ്യമാക്കി പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ സമാധാനം സാധ്യമാകൂ എന്നും കിരീടാവകാശി വ്യക്തമാക്കി.

ഇസ്രായേലിന് നല്‍കിയതുപോലെ എ35 സ്റ്റീല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ സൗദി അറേബ്യയ്ക്ക് നല്‍കുമെന്ന് പ്രസിഡന്റ് ട്രപും പറഞ്ഞു. സൗദിയും ഇസ്രായേലും ഏറ്റവും മികച്ച നിലവാരത്തിലുള്ള എ35 നേടേണ്ട രാഷ്ട്രങ്ങളാണെന്ന് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുമായി സിവിലിയന്‍ ആണവ കരാര്‍ സാധ്യമാണ്. പ്രതിരോധ കരാറിനും ധാരണയായിട്ടുണ്ടെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top