Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

മദീന ബസ് ദുരന്തം: മരിച്ച 46 തീര്‍ത്ഥാടകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് വന്‍ ജനാവലി

മദീന: ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 46 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്നു ഉച്ചക്ക് ദുഹര്‍ നിസ്‌കാരത്തിന് ശേഷം മസ്ജിദുന്നബവിയില്‍ പ്രതേക പ്രാര്‍ഥന നടന്നു. മദീനയിലെ ജന്നത്ത് അല്‍ ബാഖ്ഇ ഖബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

തെതെലുങ്കാനയില്‍ നിന്നുളള 44 തീര്‍ത്ഥാടകരും ഇവരെ സന്ദര്‍ശിക്കാന്‍ ദുബായില്‍ നിന്നു മക്കയിലെത്തിയ രണ്ടു ബന്ധുക്കള്‍ ഉള്‍പ്പെടെ 46 പേരുടെ മൃതദേഹങ്ങാണ് സംസ്‌കരിച്ചത്. മദീന മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ഇമാം ശൈഖ് അബ്ദുല്‍ ബാരി അല്‍തുബൈത്തി നേതൃത്വം നല്‍കി. ലോക രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടു ലക്ഷത്തിലധികം തീര്‍ഥാടകര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

നവംബര്‍ 17ന് ആണ് തെലുങ്കാനയില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ മദീനയ്ക്കടുത്ത് മുഫ്‌രിഹാത്തില്‍ അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ്സ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. തെലുങ്കാനയിലുളള ബന്ധുക്കളെത്തി ഡിഎന്‍എ പരിശോധിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

തെലുങ്കാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎല്‍എ മാജിദ് ഹുസൈന്‍, ഗവണ്‍മെന്റ് സെക്രട്ടറി ബി ഷഫിയുളള, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, ജിദ്ദ കോണ്‍സല്‍ ജനറല്‍ അഹമ്മദ് ഖാന്‍ സൂരി എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

സിഡബ്‌ളിയുസി അംഗങ്ങളുമായ അബ്ദുൽ മജീദ് അരിമ്പ്ര ഷഫീക് മുവാറ്റുപുഴ അബ്ദുല്‍ മജീദ് അരിപ്ര, സിദ്ദീഖ് മൂവാറ്റുപുഴ, കെഎംസിസി വെല്‍ഫെയര്‍ വളന്റിയര്‍ അബ്ദുല്‍ സലാം മഞ്ചേരി ഉള്‍പ്പെടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top