Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക പരിശീലനം; ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസം. 20ന്

റിയാദ്: സംരംഭകരാകാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോസത്സഹിപ്പിക്കുന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് എംഇഎസ് റിയാദ് ചാപ്റ്റര്‍ ഒരുക്കുന്ന ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുക്കുന്നത്. ടി എക്‌സ് ബിസിനസ് ഇക്കോ സിസ്റ്റവുമായി ചേര്‍ന്നാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/P7U8gnCJiJ4ss1ye6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ 0508385294, 0558919537 നമ്പരുകളില്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ബിസിനസ്സിലുളള അഭിരുചി കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും ക്യാമ്പ് സഹായിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭക സാധ്യതകള്‍, പ്രശ്‌ന പരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാര്‍ക്കറ്റിംഗ് എന്നിവ ഉള്‍പ്പെടെ അടിസ്ഥാന ആശയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാ അവസരം ലഭിക്കും.

ഓരോ ക്ലാസിലേയും പാഠ്യപദ്ധതികള്‍ മികച്ച അക്കാദമിക് അടിത്തറ നല്‍കുന്നുണ്ടെങ്കിലും നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവ അതി വേഗം സ്വാധീനിക്കുന്ന കാലത്ത് പാഠ്യപദ്ധതിക്കു പുറമേ പ്രായോഗിക പഠനാനുഭവങ്ങളും ലൈഫ് സ്‌കില്ലുകളും കുട്ടികള്‍ക്ക് ലഭിക്കേണ്ടത് ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ബൂട്ട്ക്യാമ്പ് ഒരുക്കുന്നത്. ടിഎക്‌സ് ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനും പ്രായോഗിക പരിചയഷധമധളള ബിസിനസ് കോച്ച് ഫസല്‍ റഹ്മാന്‍ ക്യാമ്പ് നയിക്കും. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ യുവതലമുറയെ സജ്ജരാക്കാന്‍ എംഇഎസ് റിയാദ് ചാപ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്പരിപാടി. വാര്‍ത്താ സമ്മേളനത്തില്‍ എംഇഎസ് റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂര്‍, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍മാരായ യതി മുഹമ്മദ്, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top