Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

ഡ്രൈവേഴ്‌സ് കൂട്ടായ്മ പത്താം വാര്‍ഷികം ‘സോള്‍ ഓഫ് റിയാദ്’

റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. സോള്‍ ഓഫ് റിയാദ് സീസണ്‍-10 എന്ന പേരിലാണ് ആഘോഷ പരിപാടികള്‍. ഇതിന്റെ ലോഗോ,പുതുവര്‍ഷ കലണ്ടര്‍ എന്നിവ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഫാറൂഖ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റഹീസ് കൂത്തുപറമ്പ് എന്നിവര്‍ ഏറ്റുവാങ്ങി. നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുനാഗപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ അബ്ദുല്‍ മജീദ് പൂളക്കാടി മുഖ്യപ്രഭാഷണം നടത്തി.

ബെസ്റ്റ് വേ സ്ഥാപകന്‍ ഹസ്സന്‍ പന്മന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്താര്‍, ജോയ്, ഷമീര്‍, ഇഖ്ബാല്‍, പ്രിന്‍സ്, ഹസീബ്, റാഷിദ്, കുദൂസ്, റാഷിദ്, ഷാജി ടി ടി, ഷെഫീഖ്, ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഷാഫി പള്ളിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷാനവാസ് വെമ്പിളി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top