Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുന്നു: സൗദി മന്ത്രിസഭ

റിയാദ്: കൊവിഡ് വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി മന്ത്രി സഭാ യോഗം. വൈറസിനെതിരെ അന്താരാഷ്ട്ര പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സീലും മടങ്ങുമ്പോള്‍ എക്‌സിറ്റ് സീലും പതിക്കാത്ത നടപടി അപലപനീയമാണ്. സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ ഏറെയും ഇറാന്‍ സന്ദര്‍ശിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ഇറാന്‍ നടപടിയെ വിമര്‍ശിച്ചത്. വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയാ മന്ത്രിയുമായ മാജിദ് അല്‍ ഖസാബിയാണ് മന്ത്രി സഭാ തീരുമാനങ്ങള്‍ അറിയിച്ചത്. അല്‍യമമ കൊട്ടാരത്തില്‍ നടന്ന മന്ത്രി സഭാ യോഗത്തിയല്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് ഗവര്‍ണറേറ്റില്‍ സ്വീകരിച്ച നടപടികള്‍ താല്‍ക്കാലികമാണ്. വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപിെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുളള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച വൈദ്യസഹായം നല്‍കാന്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top