Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സിറ്റി ഫ്‌ളവര്‍ ഷോറൂം യാമ്പുവില്‍; ഉത്ഘാടനം മാര്‍ച്ച് 11ന്

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീടെയില്‍ ശ്രൃംഖലയായ സിറ്റി ഫ്‌ളവറിന്റെ 25 ആമത് ശാഖ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. യാമ്പു അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്ത് സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് വൈകുന്നേരം 4.30ന് നടക്കും.

വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, , കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടു സാധനങ്ങള്‍, അടുക്കള സാമഗ്രികള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി വിപുലമായ ശ്രേണിയിലുളള ഉല്‍പ്പന്നങ്ങളാണ് പുതയ ഷോറൂമില്‍ ഒരുക്കിയിട്ടുളളത്.

ഉദ്ഘാടനദിവസം 150 റിയാലിന് പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 50 റിയാലിന്റെ അധിക പര്‍ച്ചേസ് ചെയ്യുവാനുള്ള സുവര്‍ണാവസരം ലഭിക്കും. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇഷ്ട ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫ്‌ളനളവര്‍ സൗദിയുടെ എല്ലാ പ്രവിശ്യകളിലും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നാലു പതിറ്റാണ്ടായി വ്യാപാര മേഖലയില്‍ കാലുറപ്പിച്ച ഫ്‌ളീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്‌ളവര്‍ സ്ഥാപനങ്ങളില്‍ മുന്നൂറിലധികം സ്വദേശികളും ആയിരത്തിലധികം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. പുതിയ ഷോറൂമിന് പുറമെ സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി 24 സ്‌റ്റോറുകളാം് സിറ്റി ഫ്‌ളവറിനുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top