Sauditimesonline

watches

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ആയി; 15 രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം

റിയാദ്: സൗദിയില്‍ പുതിയ അഞ്ച് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. സ്വദേശികളായ മൂന്നു പേരില്‍ ഒരാള്‍ പുരുഷനും മറ്റു രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇവര്‍ ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ സന്ദനശനം കഴിഞ്ഞു മടങ്ങിയവരാണ്. ഇവരെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധ സ്ഥിരീകരിച്ച നാലാമത്തെയാളും സൗദി പൗരനാണ്. ഇയാളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നും ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിരീക്ഷണ മുറികളിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചാമത്തെ കേസ് ഈജിപ്തില്‍ നിന്നെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ്. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റി.

വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളിലേക്കു കൂടി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, തുര്‍ക്കി, ഒമാന്‍ എന്നീ രാങ്ങളിലേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യു.എ.ഇ, കുവൈത്, ബഹ്‌റൈന്‍, ഈജിപ്ത്, ലബനണ്‍, ഇറാഖ്, ഇറ്റലി, സൗത് കൊറിയ, സിറിയ, ചൈന എന്നീ രാജ്യങ്ങളാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top