Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

സാന്താക്ലോസും കരോള്‍ ഗീതങ്ങളും; മൈത്രി വിളംബരം ചെയ്തു ഒഐസിസി

റിയാദ്: പ്രവാസലോകത്ത് മതമൈത്രിയുടെ കരുത്ത് വിളംബരം ചെയ്തു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശമാണ് ക്രിസ്മസ് പകര്‍ന്നു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സുല്‍ത്താന ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സാംസ്‌കാരിക സമ്മേളനത്തില്‍ ജോണ്‍സണ്‍ മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഫാദര്‍ നിബു ജെയിംസ്‌ ക്രിസ്തുമസ്-പുതുവത്സര സന്ദേശം പങ്കുവച്ചു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വാഹകരാകുവാന്‍ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുളളവരെ കരുതലോടെ ചേര്‍ത്തുപിടിക്കണം. അശരണര്‍ക്കു കൈതാങ്ങാകണം. അപ്പോള്‍ മാത്രമാണ് ജീവിത വിജയം കൈവരിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷ രാവിന് ആവേശം പകര്‍ന്ന് സാന്താക്ലോസ് വേദിയിലെത്തിയതോടെ കുട്ടികളും മുതിര്‍ന്നവരും നൃത്തച്ചുവടുകളുമായി എതിരേറ്റു. ആത്മീയ പരിവേഷം സമ്മാനിച്ച് ഭക്തിഗാനങ്ങളും ക്രിസ്മസ് കരോള്‍ ഗീതങ്ങളും അരങ്ങേറി. ഷംനാദ് കരുനാഗപ്പളളി, മജീദ് ചിങ്ങോലി, റഹ്മാന്‍ മുനമ്പത്ത്, മാത്യൂ ജോസ്, ഹക്കീം പട്ടാമ്പി, ബാലുക്കുട്ടന്‍, സജീര്‍ പൂന്തുറ, കരിം കൊടുവളളി, സന്തോഷ് വിഷയില്‍, മുഹമ്മദാലി മണ്ണാര്‍ക്കാട്, റഷീദ് കൊളത്തറ, സൈഫുന്നിസ, അലക്‌സ് കൊട്ടാരക്കര, നസീര്‍ ഹനീഫ, അമീര്‍ പട്ടണത്ത്, നിഷാദ് ആലങ്കോട് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top