
റിയാദ്: മദീനയില്‍ ശനിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു. സൗദി ജര്‍മ്മന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഹാദിയ ഫാത്വിമ (9) ആണ് മരിച്ചത്. മദീനയില്‍ നിന്ന് 170 കിലോ കീറ്റര്‍ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയിലായിരുന്നു അപകടം. ഹാദിയായുടെ പിതാവ് അബ്ദുല്‍ ജലില്‍, മാതാവ് തസ്‌ന തോടേങ്ങല്‍, സഹോദരന്‍ ആദില്‍, ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ എന്നിവരാണ് ശനിയാഴ്ച മരിച്ചത്.

ഇവരുടെ മൃതദേഹങ്ങള്‍ മദീന ജന്നത്തു ബഖീഇല്‍ ഇന്നു സംസ്‌കരിച്ചു. പ്രഭാത നമസ്‌കാരത്തിനു ശേഷം മസ്ജിദുന്നബവിയില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷമായിരുന്നു ഖബറടക്കം. അബ്ദുല്‍ ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി മയ്യിത്ത് സംസ്‌കരിക്കാന്‍ എത്തിയിരുന്നു. കെഎംസിസി പ്രവര്‍ത്തകരായ ഷഫീഖ്, മജീദ്, ജലീല്‍ കുറ്റിയാടി, ഒകെ റഫീഖ്, സഫീര്‍ മഞ്ചേരി, അബ്ദുല്‍ സലാം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടായാരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





