
റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’ വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരില്‍ ഒരേസമയം ഒരു വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചാം് റെക്കോട് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി പ്രഖ്യാപനം നടത്തി. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രധിനിധികള്‍ക്ക് സമ്മാനിച്ചു.

‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരില്‍ ഏഴ് മാസമായി നടന്ന ശാസ്ത്രീയ എഴുത്തു പരിശീലനത്തിന്റെ ഭാഗമായാണ് ഗ്രേഡ് ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളില്‍ പുസ്തകങ്ങള്‍ രചിച്ചത്. കഥ, കവിത, നോവല്‍, യാത്ര വിവരണം, ആത്മകഥ, ലേഖനങ്ങള്‍, പൊതുവിജ്ഞാനം, പഠനങ്ങള്‍ തുടങ്ങി പ ത്ത് വിഭാഗങ്ങളിലായി എഴുതിയ 506 പുസ്തകങ്ങളാണ് ഒരേ വേദിയില്‍ പ്രകാശനം ചെയ്തത്.

മാധ്യമ നിരീക്ഷകനും അറബ് ന്യൂസ് മുന്‍ ചീഫ് എഡിറ്ററുമായ ഖാലിദ് അല്‍ മഈന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ, ബിസിനസ്സ് മേഖലകളിലെ പ്രമുഖര്‍ പുസ്തക പ്രകാശന നിര്‍വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍, സിഇഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ നാസര്‍ ഹാജി, മുഹമ്മദ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

വായന പ്രോത്സാഹിപ്പിക്കുന്ന ‘റീഡ് ആന്‍ഡ് റിജോയ്‌സ്’ പരിപാടിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. ചിന്തകളെ മൂര്‍ച്ച കൂട്ടാനും, ഭാഷാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും, വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്ന് സ്‌കൂള്‍ സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ചരിത്രത്തില്‍ ഇത്തരം ബൃഹത്തായ പ്രകാശന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, കോര്‍ഡിനേറ്റര്‍ സുന്തുസ് സാബിര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






