Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം

കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി അബ്ദുള്‍ ആരിഫ് ചീക്കാനംചേരി (61) റിയാദില്‍ മരിച്ചു. ബത്ഹയിലെ താമസസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സി.പി.ആര്‍ ഉള്‍പ്പെടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് അധികൃതര്‍ പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.

മുംതാസ് ആണ് ഭാര്യ. മക്കള്‍: ആയിഷ മര്‍ഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം (ഇരുവരും ഖത്തര്‍). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഭാരവാഹികളായ ഹാഷിം തോട്ടത്തില്‍, നസീര്‍ കണ്ണീരി, ഫസല്‍, കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറര്‍ റാഷിദ് ദയ എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top