Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ആമാശയ ക്യാന്‍സര്‍: യുവതി സഹായം തേടുന്നു

മല്ലപ്പള്ളി: മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ അമ്മ ദേവിക വിജയന്‍ (25) ആമാശയ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിലെ കോട്ടങ്ങല്‍ സ്വദേശിനിയാണ് ദേവിക. പതുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക്, ആമാശയം നീക്കം ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കായി പത്ത് ലക്ഷം രൂപയാണ് ചെലവ് വരുന്നത്.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ദേവികയുടെ കുടുംബം, ഇതിനകം നടത്തിയ ചികിത്സകള്‍ക്കായി കടമെടുത്തും കയ്യിലുണ്ടായിരുന്നവ വിറ്റും പണം കണ്ടെത്തിയിരുന്നു. വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കുന്നതിന് കോട്ടാങ്ങല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ അനസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ‘ദേവിക വിജയന്‍ ചികിത്സാ സമിതി’ രൂപീകരിച്ചു.

സുമനസ്സുകളുടെ കാരുണ്യം കൊണ്ട് മാത്രമേ ദേവികയുടെ തുടര്‍ചികിത്സയും ശസ്ത്രക്രിയയും സാധ്യമാകൂ എന്ന് ചികിത്സാ സമിതി അറിയിച്ചു. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നഒക്ത ചികിത്സാ സമിതി രക്ഷാധികാരി: അനസ് മുഹമ്മദ് (ഫോണ്‍: 9037381212) ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: അക്കൗണ്ട് പേര്: Shinas, Sreedevi (Joint A/c) ബാങ്ക്: Kerala Gramin Bank അക്കൗണ്ട് നമ്പര്‍: 40369 1010 75056, IFSC: KLGB0040369

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top