
റിയാദ്: തൃശ്ശൂര്‍ പടക്ക നിര്‍മാണശാലയിലെ ദാരുണ സംഭവത്തില്‍ റിയാദ് ഒഐസിസി അനുശോചനം അറിയിച്ചു. തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരവും വേദനാജനകവുമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒഐസിസി നേതാക്കള്‍ അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും, അവര്‍ക്കാവശ്യമായ മികച്ച ചികിത്സയും പിന്തുണയും ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഒഐസിസി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






