Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഇ-കൊമേഴ്‌സ് വിപ്ലവം: സൗദിയിലെ ഡെലിവറി മേഖല കുതിപ്പില്‍

റിയാദ്: ഡെലിവറി സേവന മേഖലയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ സൗദി അറേബ്യ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തുടനീളം 11.8 കോടിയിലധികം ഡെലിവറി ഓര്‍ഡറുകള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലുണ്ടായത്.

ഇ-കൊമേഴ്‌സ് മേഖലയിലെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, ഡെലിവറി സേവനങ്ങളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും കാര്യക്ഷമമായ പ്രവര്‍ത്തനരീതികളുമാണ് നേട്ടത്തിന് പിന്നില്‍. രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഡെലിവറി സേവനങ്ങള്‍ സജീവമായിട്ടുണ്ടെങ്കിലും, തലസ്ഥാന നഗരമായ റിയാദിലാണ് (44 ശതമാനം) ഓര്‍ഡറുകളുടെ എണ്ണത്തില്‍ ഒന്നാമത്.

മക്കയില്‍ 22.21 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 16.23 ശതമാനവും വളര്‍ച്ച കൈവരിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ മേഖലയിലും ഡെലിവറി സേവനങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top