
റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഖസീം പ്രവിശ്യയിലും റിയാദിലെ വിവിധ ഗവര്‍ണറേറ്റുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘മദ്‌റസത്തീ’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയായിരിക്കും ക്ലാസുകള്‍.

റിയാദ് പ്രവിശ്യയിലെ ഹുറൈമില, റുമാഹ്, ദുര്‍മ, മറാത്ത്, ദവാദ്മി, സുല്‍ഫി, മജ്മഅ്, അല്‍ ഗാത്ത്, ശഖ്‌റ, അഫീഫ്, അല്‍ റൈന്‍, അല്‍ ഖുവയ്യ എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






