
റിയാദ്: മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കന്‍ റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ‘ഇന്‍സ്‌പെയര്‍ 26’ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എല്‍.കെ.ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിവിധ ഗ്രേഡുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 163 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.

രണ്ടു ദിവസങ്ങളിലായി നടന്ന സംഗമത്തിന്റെ ഒന്നാം ദിനം എക്‌സെലിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ മാനേജര്‍ അഹ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനം സയന്‍സ് ഒവൈസിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചീഫ് അക്കാഡമിക് ഓഫീസര്‍ ഡോ. മുഹമ്മദ് അഷ്‌കര്‍ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികളെ മുഖ്യാതിഥികള്‍ അഭിനന്ദിച്ചു.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി.ഇ.ഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷതു. പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ആമുഖ പ്രസംഗം നടത്തി. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ വ്യക്തിഗത അംഗീകാരപത്രങ്ങളും ട്രോഫികളും ഏറ്റുവാങ്ങി.
മാനേജര്‍മാരായ മുഹമ്മദ് അല്‍ ഖഹ്താനി, മുനീറ അല്‍ സഹ്‌ലി, വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് നാലകത്ത്, എച്ച്.ഒ.എസ്മാരായ അനസ് കാരയില്‍, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ്, അഡ്മിന്‍ മാനേജര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു. പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകവും അക്കാദമികവുമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ഇത്തരമൊരു പ്രതിഭാ സംഗമം സംഘടിപ്പിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






