Sauditimesonline

HORMUZ
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയില്‍; യുദ്ധഭീതിയില്‍ പ്രവാസലോകം

കര്‍ണാടക സ്വദേശിനി ജിസാന്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ മരിച്ചു

ജിസാന്‍: വീട്ടുജോലിക്കെത്തിയ കര്‍ണാടക ലക്ഷ്മി നഗര്‍ സ്വദേശിനി വഹീദ ബാനു (56) നിര്യാതയായി. തൊഴിലുടമയില്‍ നിന്ന് മാറി മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടെ ഇഖാമ നിയമലംഘനത്തിന് പിടിയിലായ വഹീദ ബാനു ജയിലിലായി. ജയില്‍വാസത്തിനിടെ പ്രമേഹം മൂര്‍ച്ഛിച്ച് ആരോഗ്യ നില വഷളായി. തുടര്‍ന്ന് ഏപ്രില്‍ 12നായിരുന്നു മരണം. സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിസാനില്‍ ഖബറടക്കും.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവും കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് പട്‌ലയുടെ നേതൃത്വത്തില്‍ മയ്യിത്ത് ഖബറടക്കുന്നതിന് നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. കെഎംസിസി ജിസാന്‍ വെല്‍ഫയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷമീര്‍ അമ്പലപ്പാറയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി ലഭ്യമാക്കി ഖബറടക്കത്തിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top