
റിയാദ്: റിയാദില്‍ മലപ്പുറം വാഴക്കാട് സ്വദേശി നിര്യാതനായി. വാഴക്കാട് മേപ്പത്തൂര്‍ സ്വദേശി സുബൈര്‍ മേപ്പത്തൂര്‍ (38) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

കമ്മദ്-ആമിന ദമ്പതികളുടെ മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിന്‍ ഷാ, മുഹമ്മദ് ഹനാന്‍ ഷാ എന്നിവര്‍ മക്കളാണ്.
മരണാനന്തര നടപടികള്‍ വേഗത്തിലാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, സലീം സിയാംകണ്ടം, ജാഫര്‍ വീമ്പൂര്‍, മുനീര്‍ വാഴക്കാട്, നെസ്‌റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീല്‍ വടകര എന്നിവര്‍ നിയമ നടപടികള്‍ക്ക് സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






