Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

മകളുടെ നിക്കാഹിന് നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം; വണ്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മകളുടെ വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വണ്ടൂര്‍ അയിനിക്കാട് പാലൂരാന്‍ അബ്ദുറഹ്മാന്‍ (55) ആണ് മരിച്ചത്. ജിദ്ദ സനാബീലില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹിന് പോകാന്‍ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം.

പരേതനായ പാലൂരാന്‍ മൊയ്തീന്റെയും ഉമ്മുക്കുല്‍സുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ സബീറ. മക്കള്‍: സഫ റഹ്മാന്‍, ശിഫ, ശമ, മുഹമ്മദ് സഹല്‍. സഹോദരങ്ങള്‍: നജീബ്, സുഹ്‌റ, സാജിദ, സാഹിറ, ഹസീന. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top