Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം പ്രവാസിശള്‍ക്കിടയിലും ആവേശാവമായി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹയിലെ സബര്‍മതി ഹാളില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്‌ളാദ നൃത്തംചവിട്ടി.

കേരളത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ നല്‍കിയ ശക്തമായ വിധിയെഴുത്താണ് വിജയമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സലീം കളക്കരയും ഷാനവാസ് മുനമ്പത്തും ചേര്‍ന്ന് കേക്ക് മുറിച്ചു. അമീര്‍ പട്ടണത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ അണികളില്‍ ആവേശം വിതറി.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മെയ് 7 വ്യാഴം രാത്രി 7ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വിജയാഘോഷം മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും. സുരേഷ് ശങ്കര്‍, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുള്ള വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍, യഹിയ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top