Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

ക്രിക്കറ്റ് പിച്ചില്‍ നിന്ന് പ്രവാസത്തിന്റെ പടിയിറക്കം; ശരത് ചന്ദ്രന് യാത്രയയപ്പ്

റിയാദ്: എട്ടു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പ്രവാസി റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് അംഗം ശരത് ചന്ദ്രനു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. എക്‌സിറ്റ് 18ലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി സുഹൃത്തുക്കള്‍ സംബന്ധിച്ചു.

കൊല്ലം സ്വദേശിയായ ശരത് ചന്ദ്രന്‍ എട്ടു വര്‍ഷമായി റിയാദിലെ റെന്റോകില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ് റിയാദിന്റെ കീഴിലുള്ള റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിന്റെ കായിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

യാത്രയയപ്പു ചടങ്ങില്‍ ക്ലബ്ബിന്റെ സ്‌നേഹോപഹാരം ക്യാപ്റ്റന്‍ ശ്യാം കുമാറും വൈസ് ക്യാപ്റ്റന്‍ മിഥു മോഹനും ചേര്‍ന്നു ശരത് ചന്ദ്രനു സമ്മാനിച്ചു. ക്ലബ് കോര്‍ കമ്മിറ്റി അംഗങ്ങളായ രതീഷ് രവീന്ദ്രന്‍, ലിജോ മാത്യു, സാഹില്‍ കെ.എം, അജ്മല്‍ മുക്കം, എം.പി. ഷഹ്ദാന്‍, ജോജി ഫിലിപ്പ്, സജിത്ത് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top