Sauditimesonline

5 priyadarshini
പെണ്‍മനസ്സില്‍ 'പ്രിയദര്‍ശിനി' വസന്തം; അഭിവാദ്യമര്‍പ്പിച്ച് ദമ്മാം ഒ.ഐ.സി.സി വനിതാ വേദി

പെണ്‍മനസ്സില്‍ ‘പ്രിയദര്‍ശിനി’ വസന്തം; അഭിവാദ്യമര്‍പ്പിച്ച് ദമ്മാം ഒ.ഐ.സി.സി വനിതാ വേദി

ദമ്മാം: നിയമസഭാ തെരഞ്ഞെടുപ്പിലെ ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനം നിറവേറ്റി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രവാസ ലോകത്തും ആഘോഷമാക്കി ഒ.ഐ.സി.സി. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വനിതാ വേദിയുടെ നേതൃത്വത്തില്‍ ദമ്മാമില്‍ മധുര വിതരണവും ആഹ്ലാദവും പങ്കുവെച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുന്‍പ് സ്ത്രീ ശാക്തീകരണ രംഗത്ത് നാഴികക്കല്ലാകുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഗതാഗത മന്ത്രി സി.പി. ജോണ്‍ എന്നിവരെയും മന്ത്രിസഭയെയും വനിതാ വേദി പ്രസിഡന്റ് ലിബി പാപ്പച്ചന്‍ ജെയിംസ്, ജനറല്‍ സെക്രട്ടറി ഹുസ്‌നാ ആസിഫ് എന്നിവര്‍ അഭിനന്ദിച്ചു.

സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല, മറിച്ച് സര്‍ക്കാര്‍ നല്‍കുന്ന ആദരവാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തോടുള്ള കരുതലാണെന്ന് വനിതാ വേദി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്കും പിന്നാക്കദുര്‍ബല വിഭാഗങ്ങള്‍ക്കും വലിയ താങ്ങാകുന്നതാണ് പദ്ധതി. യാത്രാച്ചെലവിലെ ഇളവ് സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയ്ക്കും സ്വയംപര്യാപ്തതയ്ക്കും ഏറെ സഹായകരമാകും. ഡോ. സിന്ധു ബിനു, രാധികാ ശ്യാം പ്രകാശ്, അര്‍ച്ചന അഭിഷേക്, അഞ്ജു നിറാസ്, വിന്ദുജ, സൗമി നവാസ്, നിമ്മി സുരേഷ്, സിമി സഗീര്‍, ഷീജ സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top