
റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.വി. പവനന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍’ റിയാദില്‍ പ്രകാശനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഗസ്റ്റ് ലെന്‍സ്’ പരിപാടിയില്‍ വെച്ച് ബി.വി. പവനനില്‍ നിന്ന് യഹിയ കൊടുങ്ങല്ലൂര്‍ പുസ്തകം ഏറ്റുവാങ്ങി.

ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ബി.വി. പവനനെ ചടങ്ങില്‍ ആദരിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് ഉപഹാരം സമ്മാനിച്ചു. ഒഐസിസി നേതാക്കളായ നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മാധ്യമപ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ‘ഗസ്റ്റ് ലെന്‍സ്’ സംവാദ പരമ്പര തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






