Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

റിയാദ്: ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ച് മറുനാട്ടിലേക്ക് വണ്ടി കയറിയവര്‍ ഒടുവില്‍ മരണത്തിന്റെ ഇടവേളകളില്‍ പരസ്പരം പിന്‍തുടര്‍ന്ന് ജീവനറ്റ ശരീരങ്ങളായി ജന്മനാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പ് ശുമേസി കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ മലയാളി നഴ്‌സും ഭര്‍ത്താവും 15 ദിവസത്തെ വ്യത്യാസത്തിലാണ് ജീവിതം അവസാനിപ്പിച്ചത്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പില്‍ ലിധിയ തോമസ് (31), ഭര്‍ത്താവ് കോട്ടയം കടയനിക്കാട് ഒലിക്കുന്നേല്‍ ആല്‍ബിന്‍ തോമസ് (33) എന്നിവരാണ് ജീവനൊടുക്കിയത്. ഏതാനും വര്‍ഷങ്ങളായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ലിധിയയോടൊപ്പം രണ്ടു വര്‍ഷം മുന്‍പാണ് ആല്‍ബിന്‍ തോമസ് എത്തിയത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

മേയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ലിധിയ ഗുരുതരാവസ്ഥയില്‍ കിങ് സഊദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മേയ് 20നാണ് മരണത്തിന് കീഴടങ്ങിയത്. അന്ന് രാവിലെ ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം ഫ്‌ളാറ്റില്‍ തിരിച്ചെത്തിയ ആല്‍ബിന്‍ ഉച്ചയോടെ ജീവനൊടുക്കി. നാട്ടിലുളള ആറുവയസ്സുകാരി സാറ ആല്‍ബിന്‍ ഏക മകളാണ്.

ആല്‍ബിന്റെ മൃതദേഹം ഇന്ന് രാവിലെ റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു. ലിധിയയുടെ മൃതദേഹം ജൂണ്‍ 27ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ജോസഫിന്റെ നേതൃത്വത്തില്‍ സഹായവുമായി രംഗത്തുണ്ട്.
ചിത്രം: ലിധിയ, ആല്‍ബിന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top