Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

മേളപ്പെരുമയില്‍ പ്രവാസം; താളപ്പൊലിമയില്‍ ‘ഫോര്‍ക’യുടെ ഉത്രാടപ്പാച്ചില്‍

റിയാദ്: നാടിന്റെ ഓര്‍മകളും മലയാളിയുടെ ഒരിമയും സംഗമിച്ച് തിരുവോണം ആഘോഷിച്ച് പ്രവാസി മലയാളികള്‍. മലയാളി കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ഫോര്‍ക) സംഘടിപ്പിച്ച ‘ഉത്രാടപ്പാച്ചില്‍’ ശ്രദ്ധേയമായി. മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ നടന്ന ആഘോഷങ്ങളില്‍ പരമ്പരാഗത കേരളീയ വേഷങ്ങളണിഞ്ഞ് നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മാവേലിയും തെയ്യവും കാവടിയും പുലിക്കളിയും അണിനിരന്നു. ചെണ്ടമേളവും നാസിക് ഡോളും തിരുവാതിരയും കൈകൊട്ടിക്കളിയും നാടന്‍പാട്ടും സിനിമാറ്റിക് ഡാന്‍സും അരങ്ങില്‍ നിറഞ്ഞാടി. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുഫിയാന്‍ ഖാലിദ്, റിയാദ് ബീറ്റ്‌സ് ടീം എന്നിവര്‍ അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.

സാംസ്‌കാരിക സംഗമം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ ബി.വി. പവനന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം ലോകത്തിന് മാതൃകയാണെന്നും ഇത് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ക ഭാരവാഹികള്‍ ചടങ്ങില്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. ഷിഹാബ് കൊട്ടുകാട്, എന്‍ആര്‍കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, സലിം കളക്കര (ഒഐസിസി), മധു ബാലുശ്ശേരി (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), എം. സാലി (ന്യൂ ഏജ്), ഷിബു ഉസ്മാന്‍ (മീഡിയ), വിനോദ് മഞ്ചേരി, ജിബിന്‍ സമദ്, ഖാന്‍ പത്തനംതിട്ട, ഫോര്‍ക മുന്‍ ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, ലാലു വര്‍ക്കി (മുറബ്ബ അവന്യൂ മാള്‍), അലക്‌സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം, ഡോ. അബ്ദുല്‍ അസീസ്, ഇബ്രാഹിം സുബുഹാന്‍, റഷീദ് കൊളത്തറ, മന്‍ഹാജ് (അല്‍ അബീര്‍), അഫ്‌സല്‍ (വിജയ് മസാല), കമറുദ്ദീന്‍ താമരക്കുളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ആക്ടിംഗ് കണ്‍വീനര്‍ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ചിറ്റാര്‍ നന്ദിയും പറഞ്ഞു. നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, സബീന എം. സാലി, ഷാജഹാന്‍ ചാവക്കാട്, വിഷ്ണു പോള്‍സ്റ്റാര്‍ എന്നിവര്‍ സംബന്ധിച്ചു. മജീദ് മൈത്രി, മുസ്തഫ പുന്നിലത്ത്, ഷബീര്‍ വരിക്കപ്പള്ളി, നൗഫല്‍ കോടിയില്‍, നവാസ് ലത്തീഫ്, ബിനോയ് മത്തായി, അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top