Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

നാട്ടിലും തിളങ്ങി പ്രവാസത്തിന്റെ പെണ്‍പെരുമ; റാങ്ക് നിറവില്‍ തന്‍സീറ

ദമ്മാം: മഹാത്മാഗാന്ധി സര്‍വകലാശാല ബി.എസ്.സി ബയോ ഇന്‍ഫോമാറ്റിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ തന്‍സീറ സിദ്ദീഖിനെ പ്രവാസി വെല്‍ഫെയര്‍ ആദരിച്ചു. ആലുവ തായ്ക്കാട്ടുകരയിലെ വസതിയിലെത്തി ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും സമ്മാനിച്ചു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍മുന സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനിയാണ് തന്‍സീറ.

ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി ദമ്മാമില്‍ പ്രവാസം നയിക്കുന്ന നാടക ഷോര്‍ട്ട് ഫിലിം പ്രവര്‍ത്തകനും പ്രവാസി വെല്‍ഫെയര്‍ എറണാകുളം-തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ സിദ്ദീഖ് ആലുവ, നസീമ ദമ്പതികളുടെ മകളാണ്. പ്രവാസി സമൂഹത്തിനാകെ അഭിമാനം പകരുന്നതാണ് തന്‍സീറയുടെ നേട്ടമെന്ന് ഭാരവാഹികള്‍ പ്രശംസിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ അബ്ദുറഹിമാന്‍ മുഹമ്മദ് ഷരീഫ്, യുമ്‌ന മുഹമ്മദ് ഷരീഫ് എന്നീ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഇവര്‍ക്കുള്ള മെമന്റോയും ക്യാഷ് അവാര്‍ഡും പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി അംഗം റഊഫ് ചാവക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് കൊച്ചി എന്നിവര്‍ വിതരണം ചെയ്തു. തന്‍സീറയുടെ സഹോദരി തസ്‌നി സിദീഖ്, മാതാവ് നസീമ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top