
റിയാദ്: ഒലയ കിങ് അബ്ദുല്ല റോഡിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററിലെ മലയാളി ജീവനക്കാരുടെ സംഘടന ‘എസ്.എം.സി കൂട്ടായ്മ’ പതിന്നാലാം വാര്‍ഷികം ആഘോഷിച്ചു. ‘ഒത്തൊരുമയിലൂടെ മുന്നോട്ട്… സേവനത്തിലൂടെ വളരുന്നു’ എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. രക്ഷാധികാരി അനീഷ് എബ്രഹാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് മുഖ്യാതിഥിയായിരുന്നു.

ഫൈസല്‍ മുനീര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ബേബി തോമസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. റോണി ജോസഫ്, ഷാന്‍ ഷരീഫ്, ഷീബ എന്നിവരെ ജെയ്‌സണ്‍ തോമസ്, ആന്‍സണ്‍ ജെയിംസ്, ശോശാമ്മ ജിജിമോന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ശിഹാബ് കൊട്ടുക്കാട്, സമീര്‍ ഷംസുദ്ദീന്‍, മുരുകന്‍ പിള്ള, ഡൊമിനിക് സാവിയോ, അജീഷ് രവി, ബിനോയ് ഉലഹന്നാന്‍, രഞ്ജു പടത്, ജാസ്മിന്‍ പ്രദീപ്, നൗഷാദ് മടപ്ര, അജീഷ് എസ്. അശോക്, ലാലി വര്‍ക്കി, സിജോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയാദ് ടാക്കീസിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം, അംഗങ്ങളും സ്റ്റാഫും അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ലിജോ ജോണിന്റെ നേതൃത്വത്തിലുള്ള ‘റിതം സൗണ്ട്‌സ്’ ഒരുക്കിയ സംഗീത സന്ധ്യയ എന്നിവ അരങ്ങേറി. വൈസ് പ്രസിഡന്റ് ജോണി തോമസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് സ്വാഗതവും നിഷാ ബിന്നി നന്ദിയും പറഞ്ഞു. ജിന്റോ തോമസ്, സുനിത ജിന്റോ, സുരേന്ദ്രന്‍ ചേലക്കര, ബിദേശ പ്രേം, എല്‍ബിന്‍ കുര്യാക്കോസ്, സിയാവുദ്ദീന്‍ ആലുവ, ബാബു ജോസഫ്, ജേക്കബ്, ജിസ്സോ, സുമേഷ്, ഷാന്റ്റ്‌ലി, ഫൗസി, ധന്യ, ലിജി, രജിത, അഞ്ജു, പ്രിയ, മഞ്ജു, ജിസ്മി, ഷാരോണ്‍, ഓമന, നോബി, അഖില, ആഷിഫ അലിയാര്‍, സുധി ജോബിന്‍, ജിന്റോ ജോസ്, ടിന്‍സ്‌മോള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പരിപാടിയുടെ ഭാഗമായി നടത്തിയ ജീവകാരുണ്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ മുഹമ്മദ് ആദില്‍ റാഫിസ് (ഒന്നാം സമ്മാനം), ജ്യോതി (രണ്ടാം സമ്മാനം), സൈനബ കെ.പി (മൂന്നാം സമ്മാനം), ഹുസൈന്‍ അഹമ്മദ് ഉമര്‍ (നാലാം സമ്മാനം) എന്നിവര്‍ വിജയികളായി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






