Sauditimesonline

HOUTHI ATTACK
ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

ജിസാന്‍: യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഷെല്‍ പതിച്ച് ജിസാനിലെ അല്‍ തുവാല്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവിടെ ഒരു മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

ഇന്നലെ വൈകീട്ടാണ് സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം. ഇവിടെ സിവില്‍ ഡിഫന്‍സ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
നിരപരാധികളായ സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഹൂതികളുടെ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top