Sauditimesonline

chippi
റിയാദില്‍ മരിച്ച നഴ്‌സ് ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദില്‍ എറണാകുളം കൂട്ടായ്മ ‘തിത്തൈ തകതെയ്’

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 26 മാര്‍ക്ക് ആന്‍ഡ് സേവ് വേദിയില്‍ ‘ഓണം പൊന്നോണം-2026, ‘ എന്ന പേരില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. എടപ്പ അംഗങ്ങളും കുടുംബങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉപദേശക സമിതി അംഗം ഗോപകുമാര്‍ പിറവം ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

നാടിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയിലാണ് ജസീര്‍ കോതമംഗലം, വൈശാഖ് മുരളീധരന്‍, ജൂബി ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വേദി സജ്ജീകരിച്ചത്. ജോണ്‍ വര്‍ഗീസ്, ക്രിസ്റ്റിയാനോ ലാലു, ഷജീര്‍ ആലുവ എന്നിവരൊരുക്കിയ പൂക്കളവും ഊഞ്ഞാല്‍, കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരവും ഏറെ ശ്രദ്ധേയമായി. നിഷാദ് ചെറുവട്ടൂരിന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. റിജോ ഡൊമിനിക്കോസ്, എം. സാലി ആലുവ, നൗഷാദ് പള്ളത്ത്, സകീര്‍ കലൂര്‍ തുടങ്ങി 25ഓളം വോളന്റിയര്‍മാര്‍ സദ്യയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എടപ്പ വിമന്‍സ് കളക്ടീവിന്റെ താലപ്പൊലിയും ‘ബീറ്റ്‌സ് ഓഫ് റിയാദ്’ ടീമിന്റെ ശിങ്കാരിമേളവും അകമ്പടിയായ മാവേലി എഴുന്നള്ളത്ത് ആഘോഷത്തിന് ആവേശം പകര്‍ന്നു. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ നൗറിന്‍ ഷാ, മുഹമ്മദ് സഹല്‍, നിസാര്‍ കൊച്ചിന്‍ എന്നിവരുടെ നേതൃത്വത്തില്‍ എടപ്പ റിഥം ക്വീന്‍സ് അവതരിപ്പിച്ച തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നിവയ്‌ക്കൊപ്പം വൈദേഹി നൃത്തവിദ്യാലയ, മെഹര്‍നൂര്‍ ഒപ്പന, ആരവി ഡാന്‍സ് അക്കാഡമി, ഗോള്‍ഡന്‍ സ്പാരോ, നവ്യ ഡാന്‍സ് അക്കാഡമി എന്നിവരുടെ കലാവിരുന്നും അരങ്ങേറി. ലിയ ഷജീര്‍, ഷാനി ഷമീല്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധ ഡാന്‍സുകള്‍, മ്യൂസിക് ഷോ, ഗിറ്റാര്‍ ഫ്യൂഷന്‍, പരമ്പരാഗത ഓണക്കളികള്‍ എന്നിവ പ്രവാസികള്‍ക്ക് നാടിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു.

കണ്‍വീനര്‍ മുഹമ്മദ് ഉവൈസിന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മാര്‍ക്ക് ആന്‍ഡ് സേവ് മാനേജര്‍ മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതി–മത–രാഷ്ട്രീയ ഭേദമന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എടപ്പ ചെയര്‍മാന്‍ അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ബാബു പറവൂര്‍, ഷുക്കൂര്‍ ആലുവ, ജോയ് ചാക്കോ, റോയ് ജോര്‍ജ്, ഇഡബ്ല്യൂസി ഭാരവാഹികളായ നസ്രിയ ജിബിന്‍, സൗമ്യ തോമസ്, അമൃത മേലെമഠം എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ റിയാദിലെ സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവ്വൂര്‍, നാസര്‍ കാരക്കുന്ന്, റഹ്മാന്‍ മുനമ്പത്ത്, സലീം കളക്കര, മുജീബ് ഉപ്പട, ഗഫൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ബിര്‍ലു ബിന്യമിന്‍, റിജോഷ്, വരുണ്‍ കണ്ണൂര്‍, ഷിയാസ് കോട്ടയില്‍, സാജു ദേവസ്സി, ജിബിന്‍ സമദ്, ജാഫര്‍ ഖാന്‍, മുജീബ് മൂലയില്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു.

സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു. അഡ്വ. അജിത്ഖാന്‍, ജിയാ ജോസ് എന്നിവര്‍ അവതാരകരായിരുന്നു. മുഹമ്മദ് ഉവൈസ്, നജു കബീര്‍, അജ്‌നാസ് ബാവു, അമീര്‍ ആലുവ, ഉസ്മാന്‍ പരീത്, നാസര്‍ ആലുവ, സ്വപ്‌ന ഷുക്കൂര്‍, സഫ്‌ന അമീര്‍, റസാന ഖദീജ, റിസ്‌വാന ഫാരിസ്, ഷൈജി ലാലു, ബീന ജോയ്, അസീന മുജീബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top