Sauditimesonline

lulu
സൗദി ഉല്‍പ്പന്നങ്ങളുടെ പെരുമയുമായി ലുലു 'സൗദി ഷോപ്പിംഗ് ഫിയസ്റ്റ'

സൗദി ഉല്‍പ്പന്നങ്ങളുടെ പെരുമയുമായി ലുലു ‘സൗദി ഷോപ്പിംഗ് ഫിയസ്റ്റ’

റിയാദ്: സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘സൗദി ഷോപ്പിംഗ് ഫിയസ്റ്റ’യ്ക്ക് തുടക്കം. ‘സൗദി മേഡ്’ ആശയത്തിന് കരുത്തുപകരുന്ന മേള യര്‍മുഖിലെ അത്യാഫ് മാളില്‍ നടന്ന ചടങ്ങില്‍ സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സൗദി മെയ്ഡ് ആന്റ് പ്രൊമോഷന്‍ സെക്ടര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.

വിവിധ കാറ്റഗറികളിലായി 3500ലധികം തദ്ദേശീയ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പലവ്യഞ്ജനങ്ങള്‍, ഫ്രെഷ് ഫുഡ്, മത്സ്യമാംസ വിഭവങ്ങള്‍, പരമ്പരാഗത സൗദി ലഘുഭക്ഷണങ്ങള്‍ തുടങ്ങി പ്രാദേശികമായി വിളവെടുത്ത ഫ്രഷ് പഴം പച്ചക്കറികള്‍ വരെ വിപുലമായ ശേഖരമാണ് ലുലുവില്‍ സജ്ജമാക്കിയിട്ടുള്ളത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് 1096 സൗജന്യ ട്രോളി ഓഫറുകള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70ശതമാനം വരെ വിലക്കുറവ്, ഫിഷ് ഫിയസ്റ്റ, സ്പിന്‍ ആന്റ് വിന്‍, മിഡ്‌നൈറ്റ് മെഗാ ഓഫറുകള്‍, ഡിജി ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, സൗദി ഫ്രൂട്ട് ഫിയസ്റ്റ, പ്രൊഡക്റ്റ് ഓഫ് ദി ഡേ, ബ്രാന്‍ഡ് വീക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന ക്യാംപെയിനുകളും വന്‍ ഓഫറുകളുമാണ് ലുലു പ്രഖ്യാപിച്ചിരിക്കുന്നത്.

2034 ഫുട്‌ബോള്‍ ലോകകപ്പിനായി കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍മ്മിക്കുന്ന അരാംകോ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ തദ്ദേശീയ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കൂറ്റന്‍ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. ‘സൗദി മേഡ്’ സംരംഭത്തോട് ലുലു കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ സംസാരിച്ച സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ജനറല്‍ സൂപ്പര്‍വൈസര്‍ ഫൈസല്‍ അല്‍മുഗ്ലൗത്ത് പറഞ്ഞു.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ ലുലുവിന്റെ നീക്കം സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്നുനിന്നാണ് ലുലു പ്രവര്‍ത്തിക്കുന്നതെന്നും പ്രാദേശിക കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പിന്തുണ നല്‍കുന്നതിനൊപ്പം വിതരണ ശൃംഖല ശക്തിപ്പെടുത്താനും പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനും ലുലു എന്നും മുന്നിലുണ്ടാകുമെന്നും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top