Sauditimesonline

icf blood
ഐസിഎഫ് ജുബൈല്‍ റീജിയണ്‍ രക്തദാന ക്യാമ്പ്

ഹായില്‍ കൊടുവള്ളി കൂട്ടായ്മ സി.പി. അബ്ദുറഹ്മാന്‍ ഹാജി അനുസ്മരണം

അഫ്‌സല്‍ കായംകുളം

ഹായില്‍: ദീര്‍ഘകാലം ഹായിലില്‍ പ്രവാസിയായിരുന്ന സി.പി. അബ്ദുറഹ്മാന്‍ ഹാജിയുടെ വേര്‍പാടില്‍ ഹായില്‍ കൊടുവള്ളി കൂട്ടായ്മ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒരുകാലത്ത് ഹായിലില്‍ എത്തുന്ന ഏതൊരു പ്രവാസി മലയാളിക്കും മറക്കാനാവാത്ത മുഖമായിരുന്നു ‘സി.പി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാന്‍ ഹാജിയുടേതെന്ന് യോഗം അനുസ്മരിച്ചു. ബിസിനസ് രംഗത്തും സാമൂഹിക ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. തുടക്കക്കാരായ പ്രവാസികള്‍ക്ക് വഴികാട്ടിയും ജാതിമത ഭേദമന്യേ ആശ്രയമറ്റവര്‍ക്ക് അത്താണിയുമായിരുന്നു. കോഴിക്കോട് കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശിയാണ്. നാട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

അല്‍ ഹബീബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊടുവള്ളി കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ സെക്രട്ടറി ബഷീര്‍ മാള ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഅദി കിന്നിംഗാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ സലാം സഅദി പാവൂര്‍ക്കോണം (ഐസിഎഫ്), ഹൈദര്‍ അലി ഖാസിം (ഒഐസിസി), ബാപ്പു എസ്‌റ്റേറ്റ് മുക്ക് (കെഎംസിസി), മജീദ് വട്ടോളി, നസീര്‍ മുക്കം, കുഞ്ഞായിന്‍, ഷാജി താമരശ്ശേരി, ഖാദര്‍ കൊടുവള്ളി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പറക്കുന്ന് സ്വാഗതവും മീഡിയ സെക്രട്ടറി സലാം നരിക്കുനി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top