Sauditimesonline

NEDUMBASHERY
നെടുമ്പാശ്ശേരിക്ക് വഴി തുറന്നു; കരിപ്പൂരിലേക്കും കനിവ് വേണം

പണ്ഡിതര്‍ക്കെതിരായ നീക്കം സമുദായത്തിന്റെ അനാരോഗ്യം വ്യക്തമാക്കുന്നത്: സയ്യിദ് അഷ്‌റഫ് തങ്ങള്‍

റിയാദ്: കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിന് ധീരമായി നേതൃത്വം നല്‍കുകയും അതിനായി പോരാടുകയും ചെയ്ത മഹാനായ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. സ്മരണ സംഗമം. ബത്ഹ കെഎംസിസി ഓഫീസില്‍ ‘പ്രതിഭാധനനായ സി.എച്ച്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സാധാരണക്കാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി, സാധാരണക്കാരനായിത്തന്നെ പൊതുജീവിതം അവസാനിപ്പിച്ച അപൂര്‍വ നേതാവായിരുന്നു സി.എച്ചെന്ന് സി.പി. മുസ്തഫ ഓര്‍മിച്ചു.

ഗ്രേസ് എജ്യുക്കേഷനല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വാസികളോട് മതപണ്ഡിതന്മാര്‍ മതചട്ടങ്ങള്‍ പറയുമ്പോഴും സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് ഗുണകാംക്ഷാപരമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും, ലിബറല്‍ സമൂഹത്തോടൊപ്പം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. എത്ര ജനാധിപത്യ വിജയങ്ങള്‍ നേടിയാലും ഇതെല്ലാം മുസ്ലിം സമുദായത്തിന്റെ ആന്തരിക അനാരോഗ്യത്തെയാണ് വെളിവാക്കുന്നതെന്നു അഷ്‌റഫ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തിന്റെ ആന്തരിക കെട്ടുറപ്പിന് കരുത്തുപകരാന്‍ മുന്നില്‍നിന്നു നയിച്ച നേതാവാണ് സി.എച്ച്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം കാണിച്ച വൈഭവം അനുകരണീയമാണ്. രാജ്യത്തിന്റെ മതേതര സംവിധാനത്തിന് കോട്ടംതട്ടാതെ സമുദായത്തിന്റെ മുന്നേറ്റത്തിന് സി.എച്ച് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് നടത്തിയ പരിശ്രമങ്ങള്‍ ചരിത്രമാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി. മുസ്തഫ പറഞ്ഞു. കോഴിക്കോട് സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും ഇച്ഛാശക്തിയും സമ്മേളിച്ച ഭരണാധികാരിയായിരിക്കെത്തന്നെ, വലിയൊരു സര്‍ഗപ്രതിഭയായി മാറാനും സി.എച്ചിന് സാധിച്ചതായി പ്രഭാഷണം നിര്‍വഹിച്ച കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഭാരവാഹികളായ നജീബ് നല്ലങ്കണ്ടി, നാസര്‍ മാങ്കാവ്, ജലീല്‍ തിരൂര്‍, സിറാജ് മേടപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്റ്റിങ് ജനറല്‍ സെക്രട്ടറി ഷാഫി തുവ്വൂര്‍ സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു. സിദ്ധീഖ് വാഫി പട്ടാമ്പി ഖുര്‍ആന്‍ പാരായണം നടത്തി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top