Sauditimesonline

mahroof
എഐ കേട്ടറിഞ്ഞാല്‍ പോര, പഠിച്ചറിയണം; റിയാദില്‍ ഒഐസിസി സമ്മിറ്റ്

ദമ്മാം വിമാനത്താവളത്തിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് മരണം

റിയാദ്: ദമ്മാം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ടു ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിയാദ് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരു സൗദി പൗരനും മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സൗദി പൗരന്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് യെമന്‍ സ്വദേശികള്‍, രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍, ഒരു നേപ്പാള്‍ സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വിമാനത്താവളത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യോമ പ്രതിരോധ സേന ആകാശത്ത് പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ചാണ് അത്യാഹിതം. അതേസമയം, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top