Sauditimesonline

obit 3
നാട്ടിലേക്ക് മടങ്ങാന്‍ നീണ്ട കാത്തിരിപ്പ്; പ്രവാസി മലയാളിക്ക് ദവാദ്മിയില്‍ അന്ത്യനിദ്ര

നിതാഖാത് പരിഷ്‌കരണം: സൗദിയില്‍ സ്വദേശികള്‍ക്ക് മിനിമം ശമ്പളം 6000 റിയാല്‍

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നു. നിലവിലെ 4000 റിയാല്‍ ശമ്പളം ഒരു വര്‍ഷത്തിനകം ആറായിരം റിയാലായി ഉയര്‍ത്തുകയാണ് ലക്ഷ്യം. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന പരിഷ്‌കാരങ്ങളും ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. സ്വദേശിവല്‍ക്കരണ പദ്ധതി ‘നിതാകാതി’ന്റെ ഭാഗമായി സ്വദേശി ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ നല്‍കേണ്ട മിനിമം ശമ്പള പരിധിയാണ് ഉയര്‍ത്തുന്നത്. ഇതുപ്രകാരം ആറുമാസത്തിന് ശേഷം മിനിമം ശമ്പളം 5,000 റിയാലായും, 12 മാസത്തിനുശേഷം 6,000 റിയാലായും വര്‍ധിപ്പിക്കും. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ പൗരന്മാരെ ആകര്‍ഷിക്കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുമാണ് നടപടി.

അതിനിടെ, രാജ്യത്തെ സിവില്‍, മിലിട്ടറി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പൗരന്മാര്‍ക്കും പ്രതിമാസം 500 റിയാല്‍ അലവന്‍സ് അനുവദിച്ചു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരുടെ ആശ്രിതര്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും.

വൈദ്യുതി, ജല നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ മേല്‍ ഭാരമാകാതിരിക്കാനാണ് ജനക്ഷേമ പ്രഖ്യാപനം. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാം് രാജാവ് പുതിയ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top