Sauditimesonline

OICC SUMMIT
മാറുന്ന ലോകം, മുന്നേറാന്‍ പ്രവാസം: റിയാദില്‍ എ.ഐ. സമ്മിറ്റ്‌

മാറുന്ന ലോകം, മുന്നേറാന്‍ പ്രവാസം: റിയാദില്‍ എ.ഐ. സമ്മിറ്റ്‌

റിയാദ്: മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാനും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പ്രവാസി സമൂഹത്തെ പ്രാപ്തരാക്കാന്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സമ്മിറ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് പ്രവാസി സംഘടനകള്‍ കടന്നുവരണം. അതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സമീര്‍ മാളിയേക്കല്‍ പറഞ്ഞു. പരിപാടി സിവ്ര ടെക്‌നോളജി സി.ഇ.ഒ. മഹറൂഫ് പൂളമണ്ണ ഉദ്ഘാടനം ചെയ്തു.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് റീജിയണല്‍ മാനേജറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ നവാസ് റഷീദ് ക്ലാസ് നയിച്ചു. നിര്‍മിതബുദ്ധിയുടെ ഉത്ഭവവും വളര്‍ച്ചയും മുതല്‍ ദൈനംദിന ജീവിതത്തിലും തൊഴില്‍, വിദ്യാഭ്യാസ, സംരംഭക മേഖലകളിലും പ്രയോജനപ്പെടുത്താവുന്ന വിവിധ എ.ഐ. ടൂളുകളും അവ ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികളും അദ്ദേഹം വിശദീകരിച്ചു. സംശയനിവാരണത്തിനും അവസരം ഉണ്ടായിരുന്നു.

പ്രസിഡന്റ് സലീം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, അമീര്‍ പട്ടണത്ത് സക്കീര്‍ ദാനത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകളും അവബോധവും സൃഷ്ടിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. തുടര്‍ഘട്ടങ്ങളില്‍ പ്രായോഗിക പരിശീലന ക്ലാസുകള്‍, സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക എ.ഐ. മീറ്റപ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. അന്‍സാര്‍ നൈത്തല്ലൂര്‍, അന്‍സാര്‍ വാഴക്കാട്, ഫൈസല്‍ തമ്പലക്കോടന്‍, പ്രഭാകരന്‍ ഒളവട്ടൂര്‍, ജംഷീര്‍ ചെറുകാട്, റഫീക് തിരൂരങ്ങാടി, ശിഹാബ് അരിപ്പന്‍, ഇസ്മായില്‍, മുത്തു പാണ്ടിക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ ഷറഫു ചിറ്റന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top