Sauditimesonline

obit 3
വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നേരിട്ടുള്ള വിമാന സര്‍വീസില്ലാത്തത് പ്രവാസികള്‍ക്ക് ദുരിതം

വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നേരിട്ടുള്ള വിമാന സര്‍വീസില്ലാത്തത് പ്രവാസികള്‍ക്ക് ദുരിതം

റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവേ റിയാദില്‍ നിര്യാതനായ തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ (61) ഭൗതികശരീരം വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലവിലില്ലാത്തതിനാല്‍, മൃതദേഹം റോഡ് മാര്‍ഗം ജിദ്ദയിലെത്തിച്ചാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈന്‍ വഴി നാട്ടിലേക്ക് അയക്കുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവവേയാണ് മരണം. സിന്ധുവാണ് ഭാര്യ. ഡോ. ഗോകുല്‍ സുനില്‍ കുമാര്‍, ദേവനന്ദ സുനില്‍ കുമാര്‍ എന്നിവര്‍ മക്കളാണ്. റസാഖ് വയല്‍കരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെല്‍ഫെയര്‍ ടീമുംസുഹൃത്തുക്കളായ ജയന്‍ കൊടുങ്ങല്ലൂര്‍, നബീല്‍ അബ്ദുല്‍ ഖാദര്‍, കുഞ്ഞിമോന്‍ എന്നിവരും ചേര്‍ന്നാണ് മരണാനന്തര നിയമനടപടികള്‍ ഏകോപിപ്പിച്ചത്.

അതേസമയം, റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ റോഡ് മാര്‍ഗം കൊണ്ടുപോകേണ്ടി വരുന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ സമയനഷ്ടവും കടുത്ത സാമ്പത്തിക ബാധ്യതയുമാണ് ഉണ്ടാക്കുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരം യാത്രാക്ലേശങ്ങള്‍ വലിയ മാനസിക ആഘാതമാണ് സമ്മാനിക്കുന്നത്. അതിനാല്‍, റിയാദില്‍ നിന്നുള്ള കേരള സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top