Sauditimesonline

risa tot
ലഹരിക്കെതിരെ 'റിസ'യുടെ കാവല്‍; പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം

ലഹരിക്കെതിരെ ‘റിസ’യുടെ കാവല്‍; പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം

റിയാദ്: ലഹരി ഉപയോഗം തുടങ്ങുന്നതിന് മുന്‍പ് തടയുക എന്ന ലക്ഷ്യത്തോടെ ദേശഭാഷ വ്യത്യാസമില്ലാതെ ‘റിസ’ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും ഹൃദയസ്പര്‍ശകവുമാണെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകനും അത്താ എഡ്യൂക്കേഷന്‍ കമ്പനി സിഇഒയുമായ ഡോ. ഇബ്രാഹിം ബിന്‍ അലി ഫര്‍ഹാന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, രക്ഷിതാക്കള്‍ക്കും

മാര്‍ഗ്ഗദര്‍ശകമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടിയായ റിസയുടെ ‘ടോട്ട്’ പരിശീലനം പൂര്‍ത്തിയാക്കിയ 526 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷന്‍ ചെയര്‍മാനും റിസാ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. റാസിന്‍ അബ്ദുല്‍ റസാഖ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജോസ് മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

മോഡേണ്‍ മിഡിലീസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വിന്‍, യാരാ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍, ഡോ. മുഹമ്മദ് ഒസാമ (സ്‌കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഒഡീസ), ഡോ. രാജു വര്‍ഗീസ്, ഡോ. തമ്പി വേലപ്പന്‍, അഡ്വ. അബ്ദുല്‍ ജലീല്‍, ജിബിന്‍ സമദ് (ഫോര്‍ക്ക), ജോസ് തോമസ്, നിഖിലാ സമീര്‍, ആഷിക, അതുല്യ, വിദ്യാര്‍ത്ഥി പ്രതിനിധികളായ ലിബ ഷഹീന്‍, റയാന്‍ അഹമ്മദ്, നിസ ടി.കെ എന്നിവര്‍ സംസാരിച്ചു.

റിയാദ് മീഡിയാഫോറം പ്രതിനിധി ഷംനാദ് കരുനാഗപ്പള്ളി, സൈനുലാബിദീന്‍ വഴിക്കടവ് (എം.ഇ.എസ്), അശോക് കുമാര്‍ (തിരുവനന്തപുരം കൂട്ടായ്മ, ദമാം), ഇസ്മായില്‍ നൗഷാദ്, ഡോ. സമതാ നായിഡു (പ്രിന്‍സിപ്പല്‍, അന്നമാചാര്യ പി.ജി കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവര്‍ സന്നിഹിതരായിരുന്നു. റിസ ആക്ടിവിറ്റി കണ്‍വീനര്‍ മീരാ റഹ്മാന്‍ ടോട്ട് പരിപാടി വിശദീകരിച്ചു. റിസ കേരള കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള സ്വാഗതവും സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പത്മിനി യു. നായര്‍ നന്ദിയും പറഞ്ഞു. റിസയുടെ ഗ്ലോബല്‍ മെമ്പര്‍ഷിപ്പ് സ്‌കീം ഉടന്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസും പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. ഭാരതനും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top