
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് അല്‍മാസ് ഫാമിലി റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഫൗണ്ടര്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി ഡോ. ജയചന്ദ്രന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോയിന്റ് സെക്രട്ടറി ഇജാസും വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ സജീര്‍ ആറ്റിങ്ങലും അവതരിപ്പിച്ചു. അംഗങ്ങള്‍ക്ക് കണക്കുകള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ വഴിയാണ് സാമ്പത്തിക വിവരങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ വിശദീകരിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ഫൗണ്ടര്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് അവതരിപ്പിച്ചു.

ഷാജി മഠത്തില്‍ (പ്രസിഡന്റ്), സജീര്‍ ആറ്റിങ്ങല്‍ (ജനറല്‍ സെക്രട്ടറി), ഡോ. ഷെറിന്‍ (ട്രഷറര്‍), സുബൈര്‍ കുമ്മിള്‍, അനിത്ര (വൈസ് പ്രസിഡന്റുമാര്‍), ഉണ്ണി കൊല്ലം, അഞ്ജലി (ജോയിന്റ് സെക്രട്ടറിമാര്‍), കിളിമാനൂര്‍ നൗഷാദ് (മീഡിയ), അസ്ലം പാലത്ത് (ജീവകാരുണ്യ കോര്‍ഡിനേറ്റര്‍), നിഷാദ് ഈസ, നസീര്‍ കുന്നില്‍ (ജീവകാരുണ്യ കണ്‍വീനര്‍മാര്‍), അഷ്‌കര്‍, നിസാം (സ്‌പോര്‍ട്‌സ്), സജാദ് മുസ്തഫ (പിആര്‍ഒ), റഫീഖ് (മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍), നൗഫല്‍ കോട്ടയം, ഇജാസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍), അഫ്‌സല്‍ (കോര്‍ഡിനേറ്റര്‍), സജ്‌ന സജീര്‍, ഡിന്‍സി, റിഷാന അഫ്‌സല്‍, മുന്ന അയ്യൂബ്, ബീഗം നാസര്‍ (വനിതാ കോര്‍ഡിനേറ്റര്‍മാര്‍), ഷബീര്‍, ഹാഷിം (എക്‌സിക്യൂട്ടീവ് സപ്പോര്‍ട്ട്) എന്നിവരാണ് ഭാരവാഹികള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





