
റയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മരിച്ച ഒന്‍പത് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തു വിട്ടു. റിയാദില്‍ മരിച്ച മലപ്പുറം സ്വദേശി സഫ്‌വാന്‍ ഉള്‍പ്പെടെ പത്തുപേരാണ് സൗദിയില്‍ മരിച്ചത്.
ഏപ്രില്‍ 4ന് മദീന സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശി പാലകണ്ടിയില്‍ ഷഫ്‌നാസ് (30), ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ ഏപ്രില്‍ 7ന് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി ബദര്‍ ആലം (41), എപ്രില്‍ 15ന് മദീന കിംഗ ഫഹദ് ആശുപത്രിയില്‍ മരിച്ച മഹാരാഷ്ട്ര സ്വദേശി സുലൈമാന്‍ സയ്യിദ് (59), ഏപ്രില്‍ 16ന് രണ്ടു പേരാണ് മരിച്ചത്. മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ മരിച്ച തെലുങ്കാന സ്വദേശി ഖാന്‍ അസ്മത്തുല്ല (65), മദീന അല്‍ ദാര്‍ ആശുപത്രിയില്‍ മരിച്ച മഹാരാഷ്ട്ര സ്വദേശി ബരകത് അലി അബ്ദുലതീഫ് ഫകീര്‍ (63), 18ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോപ്ലക്‌സില്‍ മരിച്ച തെലുങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (54), ഏപ്രില്‍ 8ന് മക്ക ഹിറ ആശുപത്രിയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി മുഹമദ് ഫക്‌റെ ആലം ഖാന്‍ (51), ഏപ്രില്‍ 18ന് മക്കയിലും മദീനയിലും ഓരോ ഇന്ത്യക്കാരാണ് മരിച്ചത്. മക്ക കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമദ് അസ്‌ലം ഖാന്‍ (51), മദീന അല്‍ ദാര്‍ ആശുപത്രിയില്‍ മഹാരാഷ്ട്ര സദേശി തൗസിഫ് ബാല്‍ബലെ (40) എന്നിവരാണ് മരിച്ചത്. മധ്യപ്രവിശ്യായായ റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്റെ മരണം ഉള്‍പ്പെടെ പത്ത് പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് റിയാദ് ഇന്ത്യന്‍ എംബസിയും അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






