നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ പതിനായിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,122 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,484 ആയി ഉയര്‍ന്നു. ആറ് രോഗികകള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 103 ആയി. ഇതുവരെ 1,490 രോഗികകള്‍ രോഗമുക്തി നേടി. 402 രോഗബാധിതരാണ് 24 മണിക്കൂറിനിടെ മക്കയില്‍ കണ്ടെത്തിയത്. പുണ്യ നഗരങ്ങള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന സംഘം വീടുകളും ക്യാമ്പുകളും പരിശോധന ശക്തമാക്കി. സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഇതാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മക്ക (402), റിയാദ് (200), ജിദ്ദ (186), മദിന (120), ദമ്മാം (78), ഹുഫൂഫ് (63), ജുബൈല്‍ (39), തായിഫ് (16) ബാക്കിയുള്ള പ്രദേശങ്ങളില്‍ പത്തില്‍ താഴെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.