Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

കൊവിഡ് കാലം ധൂര്‍ത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരെ താക്കീതായി മാറണം: അംബികാസുതന്‍

റിയാദ്: പ്രതിസന്ധി കാലം വിസ്മരിച്ച് മനുഷ്യന്‍ വീണ്ടും ധൂര്‍ത്തിലേയ്ക്കും പരിസ്ഥിതി ചൂഷണത്തിലേക്കും പോകരുതെന്നാണ് കൊവിഡ് കാലം മനുഷ്യരെ താക്കീത് ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കര്‍ഫ്യു കാലത്ത് റിയാദിലെ ചില്ല നടത്തുന്ന പ്രതിവാര വെര്‍ച്വല്‍ സംവാദത്തിന്റെ അഞ്ചാം ലക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വയനാട്ടു കുലവന്‍ തെയ്യം ഭക്തജനങ്ങളോട് ഉരിയാടിയ ‘അരിഞ്ഞുകുടിക്കല്ലേ കോരേ, കറന്നുകുടിക്ക്’ എന്ന മുന്നറിയപ്പ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാധികാലത്തിന്റെ ആകുലതകള്‍ പങ്കുവെച്ചത്. കൊവിഡും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു സംവാദം. അംബികാസുതന്‍ മാങ്ങാടിന്റെ ‘കാളരാത്രി’ എന്ന കഥ ബീന വായിച്ചു.

എം ഫൈസല്‍, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, ഗോപി നെടുങ്ങാടി, സുബ്രഹ്മണ്യന്‍ ടി ആര്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, വിപിന്‍, ആര്‍ മുരളീധരന്‍, അബ്ദുല്‍ ബഷീര്‍, സാലു, കിസ്മത്ത് മമ്പാട്, കൊമ്പന്‍ മൂസ, സീബ കൂവോട്, ബഷീര്‍ കാഞ്ഞിരപ്പുഴ, അനിത നസീം, നജ്മ, ഷംല ചീനിക്കല്‍, ഷഫീഖ് തലശ്ശേരി, മിനി, വിനയന്‍, സുരേഷ് ലാല്‍, ജോസഫ് അതിരുങ്കല്‍, അഖില്‍ ഫൈസല്‍, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top