Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

എംബസിയുടെ പേരിലുളള വാട്‌സ് ആപ് സന്ദേശം വ്യാജം

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കുന്നില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ് സന്ദേശം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി അസിം അന്‍വര്‍ സൗദിടൈംസിന്റെ അന്വേഷണത്തിന് മറുപടി നല്‍കി. ഇംഗ്‌ളീഷിലും മലയാളത്തിലുമാണ് എംബസിയുടെ പേരില്‍ സന്ദേശം പ്രചരിക്കുന്നത്.

ഇന്ത്യയിലേക്ക് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എംബസി വ്യക്തമാക്കി. കൊവിഡിന്റെപശ്ചാത്തലത്തില്‍ എംബസി ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ട്. covid19indianembassy@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തിലുളള ഇന്ത്യക്കാരുടെ സ്ഥിതി വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരം എംബസി ആരില്‍ നിന്നും തേടിയിട്ടില്ല. അതുകൊണ്ടുതന്നെ വാട്‌സ് ആപ് സന്ദേശം ശരിയല്ലെന്നും അസിം അന്‍വര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top